¡Sorpréndeme!

കാട്ടാളന്‍ പൊറിഞ്ചു| മമ്മൂട്ടിയുടെ പുതിയ സിനിമ വരുന്നു | filmibeat Malayalam

2018-01-20 739 Dailymotion

Mammootty playing lead role of Tom Emmattys next

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആക്ഷനും ത്രില്ലറുമെല്ലാം ഉള്‍കൊണ്ട നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു സിനിമയുടെ കൂടെ വിശേഷം വന്നിരിക്കുകയാണ്. ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയിലൂടെ സംവിധാനത്തിലേക്കെത്തിയ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നിരിക്കുന്നത്.പേര് കൊണ്ട് തന്നെ വ്യത്യസ്തമായൊരു സിനിമയാണ് ടോം സംവിധാനം ചെയ്യാന്‍ പോവുന്നത്. കാട്ടാളന്‍ പൊറിഞ്ചു എന്നാണ് സിനിമയുടെ പേര്. സിനിമയുടെ കഥ മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റെടുത്ത മറ്റ് സിനിമകളുടെ തിരക്ക് കഴിഞ്ഞായിരിക്കും സിനിമയിലഭിനയിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശേങ്ങളിങ്ങനെ...ഒരു മെക്‌സിക്കന്‍ അപാരതയിലൂടെ സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ച സംവിധായകന്‍ ടോം ഇമ്മട്ടിയുടെ വരാനിരിക്കുന്ന സിനിമയിലെ നായകന്‍ മമ്മൂട്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.